നിദയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല; ചികിത്സാപിഴവാണ് മരണകാരണമെന്ന് പിതാവ്

ആലപ്പുഴ: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരളാ ടീം അംഗം നിദാ ഫാത്തിമയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് പിതാവ് ഷിഹാബുദ്ദീന്‍. നിദയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിദയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷിഹാബുദ്ദീൻ പറഞ്ഞു. മീഡിയവൺ ടീവിയോട് ആയിരുന്നു ഷിഹാബുദ്ദീന്റെ പ്രതികരണം.  നിദയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേവലം വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളില്‍  'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീര്‍ക്കരുതെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ നിദാ ഫാത്തിമ നാഗ്പൂരില്‍വെച്ച് മരണപ്പെട്ടത്. ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. ഭക്ഷണ, താമസ സൗകര്യങ്ങള്‍ സംഘാടകര്‍ നിഷേധിച്ചതോടെ താല്‍ക്കാലിക  കേന്ദ്രത്തിലായിരുന്നു നിദയടക്കം കേരളത്തില്‍നിന്നുളള സംഘം കഴിഞ്ഞിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 16 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More