ചിലര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാകുന്നത് എന്റെ പേരുകൊണ്ടാണ്; വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആദില്‍ ഇബ്രാഹിം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വന്ന വിദ്വേഷ സന്ദേശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ആദില്‍ ഇബ്രാഹിം. കുറച്ച് ആളുകള്‍ക്ക് തന്റെ പേരാണ് പ്രശ്‌നമെന്നും വിദ്വേഷ സന്ദേശമയക്കുന്നവരെ താന്‍ ഭയപ്പെടുന്നില്ലെന്നും ആദില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടന്റെ പ്രതികരണം. 'മുസ്ലീമായ നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നു. നിങ്ങള്‍ ഇസ്ലാം മതത്തിനുവേണ്ടിയാണ് ജീവിച്ചത്. ഓര്‍ത്തോളു, ഹിന്ദൂയിസത്തിനകത്ത് നിങ്ങള്‍ക്ക് ഏറ്റവും മോശമായത് നേരിടേണ്ടിവരുന്ന ഒരു ദിവസം വരും. ഞങ്ങള്‍ നിങ്ങളെ വെറുതെവിടില്ല. ഹിന്ദുക്കള്‍ ഞങ്ങള്‍ക്കിഷ്ടമുളളത് നിങ്ങള്‍ക്കുമേല്‍ ചെയ്യും. ഇപ്പോഴും നിനക്ക് തിരികെപോകാന്‍ സമയമുണ്ട്. ഇതിന്റെ ഫലം വളരെ മോശമായിരിക്കും' എന്ന് തുടങ്ങിയ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങളാണ് ആദിലിന് ഇന്‍സ്റ്റഗ്രാമിലൂടെ ലഭിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും ആദില്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.

ആദിലിന്റെ പോസ്റ്റ്

അടുത്തുതന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്‌തേക്കാം. എനിക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷെ, എനിക്കിത് പുറത്തുവിട്ടേ മതിയാവു. രണ്ടുവര്‍ഷത്തോളമായി ഞാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. ഇവിടെ നില്‍ക്കുമ്പോഴെല്ലാം എനിക്ക് ഇത്തരം വിചിത്രമായ മെസേജുകള്‍ വരുന്നു. ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളില്‍നിന്ന്, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിധിയെഴുതുന്ന മനുഷ്യരുടെ അടുത്തുനിന്ന് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും സന്ദേശങ്ങള്‍. ഇത്തരം വെറുപ്പിന്റെ സന്ദേശങ്ങള്‍ക്കുളള അവസാന മറുപടിയാണിത്.

ഞാന്‍ എന്താണെന്ന് എനിക്കറിയാം. അതിന് ആരുടെയും സാധൂകരണം ആവശ്യമില്ല. ഇനിയും മികച്ചതാവാന്‍  പരിശ്രമിക്കുന്നതും. എന്റെ വിശ്വാസത്തിലേക്ക് ആരെയും ബലംപ്രയോഗിച്ച് തളളിവിടാറില്ല. ഞാന്‍ വിശ്വസിക്കുന്നതെന്തോ അതില്‍ ഉറച്ചുനിന്ന് സമാധാനത്തോടെ ജീവിക്കാന്‍ എന്നെ അനുവദിക്കൂ. വെറുക്കപ്പെടുമെന്ന ഭയമില്ലാതെ ഞാന്‍ ജീവിക്കട്ടെ. കാരണം കുറച്ചുപേര്‍ക്ക് എന്റെ പേര് പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കാറില്ലായിരുന്നു. എന്നാല്‍ ഇത് എല്ലാ പരിധികളും ലംഘിച്ചു. അത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ അറിയാന്‍, ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല. സഹതാപം മാത്രമാണ് തോന്നുന്നത്.

മനുഷ്യരുടെ മനസുകള്‍ വിശാലമാണ്. അവര്‍ക്ക് വിവേകത്തോടെ കാര്യങ്ങള്‍ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ ഒരുമിച്ചിരിക്കുന്നതില്‍ നന്ദിയുളളവരാവണം. ഈ പോസ്റ്റ് സഹതാപത്തിനോ ചര്‍ച്ചകള്‍ക്കോ വേണ്ടിയല്ല. മറിച്ച്, ഇനിയെങ്കിലും അത്തരം വിദ്വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതുണ്ടെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനാണ്. ലോകത്തെ അതിന്റെ വൈവിധ്യത്തോടെ ഉള്‍ക്കൊളളാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

National Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More