ചിലതു പറയരുതെന്ന് പലരും മറന്നുപോകും; മന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശത്തെ കുറിച്ച് ഇന്ദ്രൻസ്

കൊച്ചി: മന്ത്രി വി വാസവന്‍റെ ബോഡി ഷെയ്മിങ് പരാമർശത്തില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. ചിലതു പറയരുതെന്ന് പലരും മറന്നുപോകുമെന്ന് താന്‍ ഇത്തര കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നും നടന്‍ പറഞ്ഞു. പുതിയ കുട്ടികള്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കും. ഞാൻ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല. മന്ത്രി അസത്യം ഒന്നും പറഞ്ഞില്ലല്ലോയെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.  സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് സംഭാഷണം പറയാനോ എഴുതാനോ രണ്ടു തവണ ചിന്തിക്കണം. സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല. ഒരു കഥാപാത്രം എന്തെങ്കിലും ശാരീരിക സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് നൽകേണ്ട? അതൊക്കെ പൊളിറ്റിക്കലി ഇൻകറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നും ഇന്ദ്രന്‍സ് ചോദിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമിതാഭ് ബച്ചന്റെ ഉയരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് മന്ത്രി വി എന്‍ വാസവന്‍  നിയമസഭയില്‍ പറഞ്ഞത്. 2022-ലെ കേരളാ സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു വി എന്‍ വാസന്റെ പരാമര്‍ശം. 'പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യമെടുത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് (കോണ്‍ഗ്രസി്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടുചേരിയായി മുഖ്യമന്ത്രിയുടെ മുന്നില്‍നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്.  ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തി'-എന്നാണ് വി എന്‍ വാസവന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More