തിരുവനന്തപുരം: കെ പി സി സി പുനസംഘടനയില്‍ നിലപാട് അറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. യോഗ്യതയുള്ളവരെ ഭാരവാഹികളാക്കണം. കെപിസിസി പുനസംഘടന താഴെതട്ടില്‍ നിന്നും പൂര്‍ണമായും നടപ്പിലാക്കണമെന്നും ഗ്രൂപ്പിന് അതീതമായ പുനസംഘടനയാണ് കോണ്‍ഗ്രസിലുണ്ടാകേണ്ടതെന്നും കെ മുരളിധരന്‍ പറഞ്ഞു. ബൂത്ത് മണ്ഡലം ബ്ലോക്ക് തലം വരെ സമ്പൂര്‍ണ പുനഃസംഘടന നടത്തും. യോഗ്യതയുള്ളവര്‍ നേതൃസ്ഥാനങ്ങളിലേക്ക് എത്തിയെങ്കില്‍ മാത്രമേ പാര്‍ട്ടിയും വളരുകയുള്ളൂ. നേതൃസ്ഥാനങ്ങളിലേക്ക് ഒരാളെ മാറ്റി മറ്റൊരാളെ നിയോഗിക്കുമ്പോള്‍ യോഗ്യതയായിരിക്കണം മാനദണ്ഡം. ഇല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ പി സി സി പുനസംഘടന സംബന്ധിച്ച് നാളെ നടക്കുന്നത് ഭാരവാഹികളുടെ മാത്രം യോഗമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. പുനഃസംഘടനയിൽ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്നും മുരളിധരന്‍ അഭിപ്രായപ്പെട്ടു. തരൂരിന്‍റെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചേരിയില്‍ പ്രശ്നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും കെ പി സി സി പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാകുന്നത്. പുനസംഘടനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മുരളിധരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.