ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയോട് ഖേദം പ്രകടിപ്പിച്ച് ജൂഡ്‌

കൊച്ചി: ബോഡി ഷെയ്മിംഗ് നടത്തിയതിന് നടന്‍ മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടിവന്നതില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയുടെ വാക്കുകള്‍ തനിക്ക് അഭിനന്ദനമായാണ് തോന്നിയതെന്നും തന്റെ സുന്ദരമായ തല കാരണം മമ്മൂക്കയ്ക്ക് ഖേദം പ്രകടിപ്പിക്കേണ്ടിവന്നതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്. ഖേദം പ്രകടിപ്പിച്ചുകൊണ്ടുളള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെയായിരുന്നു ജൂഡിന്റെ പ്രതികരണം.

2018 എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച ചില വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുളള ഖേദം പ്രകടിപ്പിക്കുന്നതിനോടൊപ്പം ഇങ്ങനെയുളള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു. ഓര്‍മ്മിച്ച എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുളളു, ബുദ്ധിയുണ്ട് എന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വിവാദമായത്. ഇത് ബോഡിഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. മമ്മൂട്ടിയുടെ വാക്കുകള്‍ വിവാദമായതോടെ നേരത്തെ ജൂഡ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

'മമ്മൂക്ക പറഞ്ഞത് ബോഡി ഷെയ്മിംഗാണെന്ന് പറയുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ എനിക്കോ കുടുംബത്തിനോ വിഷമമില്ല. ഇനി അത്രയും കണ്‍സേണ്‍ ഉളളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ എന്നിവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷന്യന്‍ സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുത്'-എന്നായിരുന്നു ജൂഡ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More