ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുമായി മെറ്റ. മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പുതിയ അപ്ഡേഷന്‍ ഒരുക്കിയിരിക്കുന്നത്. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാന്‍ സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ വ്യൂ ഇന്‍ വണ്‍ ഓപ്ഷന്‍ മെസ്സെജിനും മെറ്റ ഒരുക്കിയിരിക്കുന്നത്. പുതിയ ഫീച്ചറില്‍ മെസ്സേജിന്‍റെ സ്ക്രീന്‍ഷോട്ടും എടുക്കാന്‍ സാധിക്കില്ല. വാട്സ് ആപ്പ് ബീറ്റ ഉപയോക്താകള്‍ക്കാണ് ആദ്യം ഈ ഫീച്ചര്‍ ലഭിക്കുക. പുതിയ അപ്ഡേഷന്‍ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങാന്‍ സമയമെടുക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാട്ട്സ് ആപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ നിരവധി ഫീച്ചറുകള്‍ വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചറില്‍ തിയതി വെച്ച് സന്ദേശങ്ങള്‍ തിരയാന്‍ സാധിക്കും. വളരെ മുന്‍പ് അയച്ച മെസ്സേജുകളില്‍ നിന്നും ആവശ്യമുള്ള സന്ദേശങ്ങള്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. കൂടാതെ 'മെസേജ് യുവര്‍സെല്‍ഫ്' എന്ന ഓപ്ഷനും അടുത്തിടെ വാട്ട്സ് ആപ്പ് പുറത്തിറക്കിയിരുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും വാട്ട്സ് ആപ്പിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ സാധിക്കും. കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
വോയിസ് മെസേജ് സ്റ്റാറ്റസ് ഇടാനുള്ള ഫീച്ചറും വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. എന്നാല്‍ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്‌സ് സ്റ്റാറ്റസ് പങ്കുവെക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാന്‍ സാധിക്കും.