പാവപ്പെട്ടവരുടെ ബാങ്ക് എക്കൌണ്ടുകളില്‍ 7,500 രൂപ വീതം നിക്ഷേപിക്കണം - കോണ്‍ഗ്രസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റവും പാവപ്പെട്ടവരുടെ ബാങ്ക് എ ക്കൌണ്ടുകളില്‍ 7 500 രൂപാ വീതം നിക്ഷേപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷനായ കോണ്‍ഗ്രസ്സ് സമിതി ആവശ്യപ്പെട്ടു. ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി. ഇതടങ്ങുന്ന കോണ്‍ഗ്രസ് വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്റാം രമേശ്‌ അറിയിച്ചു.

നേരത്തെ ഇതേ ആവശ്യം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും ആവശ്യപ്പെട്ടിരുന്നു. 21 ഇന നിര്‍ദ്ദേശവും സീതാറാം യച്ചൂരി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കാര്‍ഷിക മേഖല. ചെറുകിട വ്യവസായ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരാനുമാണ് ഇരു പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നത് 


Contact the author

Web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More