സംസ്ഥാനത്ത് പൊലീസുകാര്‍ പ്രതികളായി 828 ക്രിമിനല്‍ കേസുകള്‍, എട്ടുപേരെ പിരിച്ചുവിട്ടു- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട  വിവിധ റാങ്കുകളിലുളള എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും സേനയിൽ ക്രിമിനൽ വത്കരണം അധികമാകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേന ക്രിമിനൽ വത്കരിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'പൊലീസ് സേനയിൽ ക്രിമിനൽ വത്കരണമുണ്ടെന്ന് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്ന ആരും പറയില്ല. കേരളത്തിലെ ക്രമസമാധാനനില മികച്ചതാണെന്ന് രാജ്യം അംഗീകരിച്ചതാണ്. 2016-മുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായി 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിലുൾപ്പെടുന്നവരെ സർവീസിൽനിന്ന് പിരിച്ചുവിടുന്നതടക്കമുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014 ഡിസംബർ 15-ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പറഞ്ഞത് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുളളവരും കുറ്റവിമുക്തരുമായ 976 പേർ പൊലീസ് സേനയിൽ തുടരുന്നുണ്ട് എന്നാണ്. ഇത് വർധിച്ചിട്ടില്ല. 828 പേരാണ് ഇപ്പോഴും പൊലീസിലുളളത്. ഇവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 11 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More