മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം എംപി. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി മാറ്റനിര്‍ത്തേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അപക്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലീഗിനെ കാണുന്നത് വര്‍ഗീയ പാര്‍ട്ടിയായല്ല. എസ് ഡി പി ഐ, പി എഫ് ഐ പോലുളള പാര്‍ട്ടിയായി ഞങ്ങള്‍ അവരെ കാണുന്നില്ല. ലീഗ് അത്തരം കാര്യങ്ങള്‍ക്കെതിരെ നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്ക് പലപ്പോഴും ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. പാളിപ്പോയിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സിപിഐ ചിന്തിക്കുന്നില്ല.'- ബിനോയ് വിശ്വം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം ലീഗ് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ലീഗിന്റെ നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചിരുന്ന എസ്ഡിപിഐ ഉള്‍പ്പെടെയുളളവരോട് കൂട്ടുകൂടുമ്പോള്‍ ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംഎസിന്റെ കാലത്ത് സിപിഎമ്മുമായി കൈകോര്‍ത്ത പാര്‍ട്ടിയാണ് ലീഗ്. വര്‍ഗീയതയ്‌ക്കെതിരായി,  മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊളളുന്ന ആരുമായും ദേശീയാടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മുന്നോട്ടുപോകുന്നതില്‍ തടസമില്ല എന്നായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്.

അതിനുപിന്നാലെ, മുസ്ലീം ലീഗിനെ യുഡിഎഫ് മുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് മുന്നണി വിട്ടാല്‍ അത് യുഡിഎഫിന് വലിയ നഷ്ടമാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം ഗൗരവമായെടുക്കണമെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More