കാലാവസ്ഥാ പ്രതിസന്ധി: ജനകീയ പ്രസ്ഥാനങ്ങളുടെ സമ്മേളനം 15 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധിയും മുഖ്യ വിഷയമായെടുത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം ഈ മാസം 15 മുതല്‍ മൂന്നു ദിവസങ്ങളിലായി കോഴിക്കോട്ടു നടക്കും. കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള പി എം ഒ സിയാണ് ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ സഖ്യമായ, സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസി (SAPACC) ൻ്റെ ദേശീയ സമ്മേളനത്തിന്‍റെ വേദി. 

ആക്ടിവിസ്റ്റുകളും കാലാവസ്ഥാ ശാസ്ത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരും അടക്കം 275 ലധികം പേര്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികളായെത്തും. സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും. റൗണ്ട് ടേബിൾ കോൺഫറൻസില്‍ അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും തമ്മിലുള്ള സംവാദം നടക്കും. ഒരേസമയം വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പാരലൽ സെഷൻസ് നടക്കും. രാഷ്ട്രീയ പ്രതിനിധികളും ശാസ്ത്രജ്ഞരും തമ്മില്‍ നടക്കുന്ന പോളിസി ടോക്, മാധ്യമ പ്രവർത്തകരും അക്കാദമിക്കുകളും തമ്മിലുള്ള സംവാദത്തിയായി ക്ലൈമറ്റ് കഫേ എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസമ്പർ 18 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ നടക്കാവ് ഹോളിക്രോസ് കോളേജില്‍ നടക്കുന്ന ക്ലൈമറ്റ് സ്കൂളില്‍ ശാസ്ത്രജ്ഞരും കലാശാലാ വിദ്യാർത്ഥികളും തമ്മിലുള്ള സംവാദം നടക്കും. ഡിസംബര്‍ 18-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുയോഗത്തിന് മുന്നോടിയായി ജനകീയ സമരസംഘടനകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, അക്കാദമിക്കുകൾ എന്നിവർ അണിചേരുന്ന പ്രകടനം നടക്കും. 

പൊതുയോഗത്തിലും വിവിധ സെഷനുകളിലും കർഷക സംഘടനാ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധ്വീർ സിംഗ്, സത്ബീർ സിംഗ് പഹൽവാൻ, ട്രേഡ് യൂണിയൻ നേതാക്കളായ സുദർശൻ റാവു സാർദേ, തമ്പാൻ തോമസ്, മകെൻസീ ദാബ്രേ, തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More