ഫ്രാന്‍സില്‍ മരണം 395 മാത്രം, രോഗികള്‍ 1,52,894 പേര്‍

ഫ്രാന്‍സില്‍ മരണം 395 മാത്രം 

പാരീസ്: ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 395 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 247 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 642 പേരും ശനിയാഴ്ച 761 പേരുമാണ് കോവിഡ് -19 മൂലം ഫ്രാന്‍സില്‍ മരണപ്പെട്ടത്. ഉയര്‍ന്ന നിലയില്‍ തന്നെയാണെങ്കിലും മരണനിരക്കില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി. എന്നാല്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ വന്‍ കുറവ് രാജ്യം കൊറോണ ബാധയെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. ഇതിനകം രാജ്യത്ത് ആകെ 19,718 പേര്‍ മരണപ്പെട്ടു. 1,52,894 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്കില്‍ പകുതിയോളം എണ്ണത്തിന്‍റെ കുറവ് ഇന്ന് രേഖപ്പെടുത്തിയത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. കോവിഡ് -19 ബാധിച്ച് ശനിയാഴ്ച 987 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍  ഞായറാഴ്ച 627 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 360 ന്‍റെ കുറവ്. അതേസമയം  ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിങ്കളാഴ്ച മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.  തിങ്കളാഴ്ച 561 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച 762 പേരാണ് മരണപ്പെട്ടത്. അതായത് മരണനിരക്കില്‍ താഴ്ന്നനിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് ഇടയിലാണ്  ബുധനാഴ്ചത്തെ  ഡാറ്റ  വിഘാതമായി വന്നത് എന്ന് കാണാം. ഇതുമായി താരതമ്യപ്പെടുത്തുപ്പോള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക്  കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്തായിരുന്നു ഫ്രാന്‍സിലെ  മരണനിരക്ക്. എന്നാല്‍ ഇന്നതില്‍ നിന്ന് 247 ന്റെ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 

രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. ശനിയാഴ്ച  1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. തിങ്കളാഴ്ച അതില്‍  7,722 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,32,591ആയിരുന്നു. ബുധനാഴ്ചയാകട്ടെ 1,43,303 ആയി അത് വര്‍ദ്ധിച്ചു. വ്യാഴാഴ്ച മാത്രം അതില്‍ 4,560 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.  വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്  രോഗം ബാധിച്ചവരുടെ എണ്ണം 1,47,863 ആയിരുന്നു.  വെള്ളിയാഴ്ച ഇത് 1,47,969 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  1,52,894 ആയി വര്‍ദ്ധിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More