പ്രതിഫലം നല്‍കിയിരുന്നു; ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

കൊച്ചി: ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണം നിഷേധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുപോലും പ്രതിഫലം നല്‍കാതിരുന്നിട്ടില്ലെന്നും ബാല  അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഷെഫീക്കിന്റെ സന്തോഷത്തില്‍ ബാല ചെയ്ത വേഷത്തിന് മനോജ് കെ ജയനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അഭിനയിക്കാനായില്ല. പ്രധാന കഥാപാത്രമായതിനാല്‍ ആര് വേണം എന്ന് സംവിധായകനുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഉണ്ണി മുകുന്ദനാണ് ബാലയുടെ പേര് നിര്‍ദേശിച്ചത്. ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണെന്നും  ചിത്രത്തില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ടെന്നും പറഞ്ഞാണ് ബാല ചിത്രത്തില്‍ അഭിനയിച്ചത്. പ്രതിഫലം വേണ്ടെന്ന് പറഞ്ഞെങ്കിലും ഡബ്ബിംഗ് സമയത്തും റിലീസിനു മുന്‍പുമായി രണ്ടുലക്ഷം രൂപ അദ്ദേഹത്തിന് കൊടുത്തു. സന്തോഷത്തോടെയാണ് പിരിഞ്ഞത്. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല' -വിനോദ് മംഗലത്ത് പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് തനിക്കും പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്കും  ചിത്രത്തിന്റെ നിര്‍മ്മാതാവായ ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്കുമാത്രം പണം നല്‍കിയെന്നും സംവിധായകനും ഛായാഗ്രഹകനുമുള്‍പ്പെടെയുളളവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നും ബാല ആരോപിച്ചു. ഇനിയും ഉണ്ണി മുകുന്ദന്‍ സിനിമ നിര്‍മ്മിക്കാന്‍ നില്‍ക്കരുതെന്നും ഒരുകാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25-നാണ് തിയറ്ററുകളിലെത്തിയത്. മേപ്പടിയാനുശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ബാല, മനോജ് കെ ജയന്‍, ദിവ്യാ പിളള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ഏഷ്യയിലെ മികച്ച നടന്‍; സെപ്റ്റിമിയസ് പുരസ്‌കാരം സ്വന്തമാക്കി ടൊവിനോ തോമസ്

More
More
National Desk 23 hours ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

More
More
Web Desk 23 hours ago
Keralam

പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ഷാരോണിന്റെ പിതാവ്

More
More
Web Desk 2 days ago
Keralam

ഇനി കോണ്‍ഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യില്ല- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 3 days ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More