കശ്മീര്‍ ഫയല്‍സ് വള്‍ഗര്‍ പ്രൊപഗാണ്ട ചിത്രം തന്നെ; നദാവ് ലാപിഡിനെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍

ഡല്‍ഹി: കശ്മീര്‍ ഫയല്‍സ് അശ്ലീല പ്രചാരണ സിനിമയായി തോന്നിയെന്ന ഐ എഫ് എഫ് ഐ ജൂറി ചെയര്‍മാന്റെ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍. ജിങ്കോ ഗോട്ടോ, പാസ്‌കേല്‍ ചാവന്‍സ്, ഹാവിയര്‍ അംഗുലോ ബാര്‍ട്ടുറന്‍ എന്നീ ജൂറി അംഗങ്ങളാണ് നദാവ് ലാപിഡിന് പിന്തുണയുമായി രംഗത്തെത്തിയത്. ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ ലാപിഡ് പറഞ്ഞത് മുഴുവന്‍ ജൂറിക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കൊപ്പം തങ്ങളും ഉറച്ചുനില്‍ക്കുന്നുവെന്നും സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഐ എഫ് എഫ് ഐ സമാപന ചടങ്ങില്‍ ജൂറി അംഗങ്ങള്‍ക്കുവേണ്ടി ചെയര്‍മാന്‍ നദാവ് ലാപിഡ് ഒരു പ്രസ്താവന നടത്തി. 'പതിനഞ്ചാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. അതൊരു അശ്ലീല പ്രൊപഗാണ്ടയായി തോന്നി. മഹത്തായ ചലച്ചിത്ര മേളയില്‍ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് അനുയോജ്യമായ നടപടിയല്ല'. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഒരു കാര്യം കൂടെ വ്യക്തമാക്കുന്നു. ഞങ്ങള്‍ സിനിമയുടെ ഉളളടക്കത്തേക്കുറിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല. കലാപരമായ പ്രസ്താവനയാണ് നടത്തിയത്. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നദാവിനെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതും വേദനാജനകമാണ്'- ജൂറി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

നദാവ് ലാപിഡിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ നിര്‍മ്മാതാവ് സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ജൂറി ചെയര്‍മാന്റെ അഭിപ്രായത്തെ പിന്തുണച്ച് മറ്റ് സഹ ജൂറി അംഗങ്ങള്‍ രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More