ആം ആദ്മിയുടെ സ്വാധീനം സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് - ജിഗ്നേഷ് മേവനി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം സോഷ്യല്‍ മീഡിയില്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി. ആം ആദ്മിക്ക് താഴെ തട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുകളില്ല. സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമായതുകൊണ്ട്  ജയിക്കാന്‍ സാധിക്കില്ലെന്നും  ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എ എ പിയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കാര്യങ്ങള്‍ പഠിച്ചതിനു ശേഷമാണ് താനിത് സംസാരിക്കുന്നതെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിഗ്നേഷ് മേവാനി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന് വേണ്ടി ദേശിയ തലത്തിലുള്ള നേതാക്കള്‍ ആരും പ്രചാരണത്തിനായി എത്തിയില്ലയെന്നത് വ്യാജപ്രചാരണം മാത്രമാണ്.  മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പുകമറയാണ് അതെല്ലാം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് മുതല്‍ കനയ്യ കുമാറും ഇംറാൻ പ്രതാപ്ഗഢിയും ഭൂപേൽ ബാഗലും മിലിന ദേവ്റയുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി ഗുജറാത്തില്‍ എത്തിയിരുന്നു. എന്നാല്‍ അതൊന്നും മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തിട്ടില്ല - ജിഗ്നേഷ് മേവാനി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ്  കരുതുന്നത്. എന്നാല്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ഒരു നിശബ്ദതയാണ് അനുഭവപ്പെടുന്നത്. അത് ഭരണവിരുദ്ധ വികാരമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ജനങ്ങള്‍ കടുത്ത നിരാശയിലാണുള്ളതെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More