വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് വിമോചനസമരം നടത്തും- കെ സുധാകരന്‍

തിരുവനന്തപുരം: വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒരു വിമോചന സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആക്രമണത്തിലേക്ക് പോകാന്‍ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിച്ചത് പൊലീസാണെന്നും കോണ്‍ഗ്രസ് എന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണെന്നും കെ സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആക്രമണം നടത്തണമെന്ന് വൈദിക സമൂഹം പറയുമെന്ന് ആരും പറയില്ല. തൊഴിലാളികളെ അക്രമത്തിന് പ്രേരിപ്പിച്ചത് പൊലീസാണ്. ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ കളളക്കേസാണ് എടുത്തത്. ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുളള അവകാശമുണ്ട്. അങ്ങനെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയാല്‍ സമരത്തിനിറങ്ങാതെ രക്ഷയില്ല. പിണറായി വിജയന്‍ വിവരമില്ലാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ രക്തസാക്ഷിത്വം വഹിക്കുകയാണ്'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളെ പുനരധിവസിപ്പിച്ചതിനുശേഷം മാത്രമേ വിഴിഞ്ഞം പദ്ധതി തുടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്ത് നടക്കുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും വിമോചന സമരമാണ് ചിലരുടെ ലക്ഷ്യമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More