'കാശ്മീര്‍ ഫയല്‍സ് വള്‍ഗര്‍ പ്രൊപ്പഗണ്ട' - രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

ഡല്‍ഹി: ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ജൂറി തലവന്‍ നാദവ് ലാപിഡ്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ബാക്കി 14 സിനിമകളും മികച്ചതായിരുന്നുവെന്നും കാശ്മീര്‍ ഫയല്‍സ് അപരിഷ്കൃതമായാണ് തനിക്ക് തോന്നിയതെന്നും അതൊരു  വള്‍ഗര്‍ പ്രൊപ്പഗണ്ടയാണെന്നും നാദവ് ലാപിഡ് തുറന്നടിച്ചു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമ പ്രത്യേകം ഉദ്ദേശം വെച്ചുള്ളതാണെന്നും ഈ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ജൂറി അംഗങ്ങളെല്ലാം അസ്വസ്ഥരായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമാനകരമായ ഒരു ചലച്ചിത്രോത്സവ വേദിയില്‍ കശ്മീര്‍ ഫയല്‍സ് ഒരു അനുചിതമായ സിനിമയായാണ്‌ തോന്നിയത്. ഈ വേദിയില്‍ ഇത് തുറന്നു പറയണമെന്ന് തോന്നി. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. കലയിലും ജീവിതത്തിലും അത് അത്യന്താപേക്ഷിതമാണ്- നാദവ് ലാപിഡ് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ വിമര്‍ശനം. ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ "പനോരമ" വിഭാഗത്തിലാണ് കാശ്മീര്‍ ഫയല്‍സ് ഇടം പിടിച്ചത്. ബി ജെ പിയുടെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും നികുതിഒഴിവാക്കിയാണ് പ്രദര്‍ശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചിത്രത്തെ പ്രശംസിച്ചിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990-കളില്‍ നടന്ന കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോതി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും അജണ്ടയും കടത്തിവിടാനായി മാത്രം നിര്‍മ്മിച്ച സിനിമയാണിതെന്നും അന്നത്തെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല സിഖുകാരും മുസ്ലീങ്ങളുമെല്ലാം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാല്‍ അതൊന്നും സിനിമകയില്‍ കാണിക്കാതെ ഹിന്ദുക്കള്‍ മാത്രം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും തുടങ്ങി വ്യാപക വിമര്‍ശനങ്ങള്‍ കാശ്മീര്‍ ഫയല്‍സിനെതിരെ തുടക്കം മുതല്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് നാദവ് ലാപിഡും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More