ഷാഫിയും രാഹുലും ഖത്തറില്‍; പ്രവര്‍ത്തകര്‍ ജയിലില്‍ - വ്യാപക വിമര്‍ശനം

മേയര്‍ ആര്യ രാജേന്ദ്രനെതിരെ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പാര്‍ട്ടി ഔദ്യോഗിക ഗ്രൂപ്പുകളില്‍ വ്യാപകവിമര്‍ശനങ്ങള്‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെയും, പ്രവര്‍ത്തകരുടെയും ഇടയിലും പ്രതിഷേധം ശക്തമാണ്. ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ഗ്രൂപ്പുകളില്‍ വലിയ വിമര്‍ശനം നേതാക്കള്‍ തന്നെ പങ്കുവെച്ചു.

സാധാരണ പ്രവര്‍ത്തകരെയും നേതാക്കളെയും സമരത്തിനിറക്കി വിട്ടശേഷം ഷാഫിയും രാഹുലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ഗ്രൂപ്പിലെ വിമര്‍ശനങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് 16 ദിവസം ജയിലിലായിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. പതിനേഴാം തീയതി ഷാഫി പറമ്പില്‍ തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഇവര്‍ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ ഷാഫിക്ക് സമയമുണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. വലിയ സംഘര്‍ഷങ്ങളും അറസ്റ്റുകളും നടക്കുമ്പോള്‍ പ്രവര്‍ത്തകരെ പെരുവഴിയിലാക്കി ഷാഫിയും കൂട്ടരും മുങ്ങിയെന്നാണ് വിമര്‍ശനം.

അര്‍ജന്റീനയുടെ മത്സരം കാണാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലും സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും ഖത്തറിലേക്ക് തിരിച്ചത്. മത്സരം തുടങ്ങുംമുന്‍പ് ഗാലറിയില്‍ അര്‍ജന്‍റീനയുടെ ജഴ്സിയണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ ഇരുവരും പങ്കുവച്ചിരുന്നു. അര്‍ജന്‍റീന തോറ്റതോടെ ഇരുവരെയും ട്രോളി വി ടി ബല്‍റാം അടക്കമുള്ള മറ്റു യുവ നേതാക്കളും രംഗത്തെത്തി. എന്നാല്‍, സാധാരണ പ്രവര്‍ത്തകര്‍ സമരം ചെയ്ത് ജയിലിലടക്കപ്പെടുമ്പോള്‍ ഒന്നു പ്രതികരിക്കാന്‍പോലും തയ്യാറാകാത്ത നേതാക്കള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയാണെന്നാണ് വാട്‌സ് ഗ്രൂപ്പുകളില്‍ ഉയരുന്ന വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനും അമിത സ്വാതന്ത്ര്യം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More