ടി പി കേസിലെ ആരോപണം തെറ്റ്; കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

കാസര്‍ഗോഡ്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കോണ്‍ഗ്രസ് വിട്ട കാസര്‍ഗോഡ് മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ പബ്ലിക് സ്‌പെഷല്‍ പ്രോസിക്ക്യൂട്ടറുമായ സി കെ ശ്രീധരന്‍. സുധാകരനെതിരെ സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ കൊടുക്കുമെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സി കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമാണെന്നായിരുന്നു കെ സുധാകരന്റെ ആരോപണം. ടി പി കേസിലെ സ്‌പെഷല്‍ പ്രോസിക്ക്യുട്ടര്‍ സി കെ ശ്രീധരനായിരുന്നു.

'കെ സുധാകരന്‍ വിവരക്കേടാണ് പറയുന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സത്യവിരുദ്ധവും അസംബന്ധവുമാണ്. എന്റെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന പ്രസ്താവനയാണ് കെ സുധാകരന്‍ പൊതുയോഗത്തില്‍വെച്ച് നടത്തിയത്. സുധാകരന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമുണ്ടോ എന്ന കാര്യം പരിശോധിക്കും. ടി പി കേസിലെ 14-ാം പ്രതിയായിരുന്ന പി മോഹനന്‍ മാസ്റ്ററെ കോടതിയാണ് വെറുതെ വിട്ടത്. ആ ഉത്തരവിനെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറായ ഞാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്ന വസ്തുത സുധാകരന്‍ ഓര്‍ക്കണം.'- സി കെ ശ്രീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച്ച കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ സുധാകരന്‍ സി കെ ശ്രീധരനെതിരായ പ്രസ്താവന നടത്തിയത്. 'ടി പി ചന്ദ്രശേഖരന്‍ വധക്കേസ് നടക്കുന്ന കാലം മുതല്‍തന്നെ സി കെ ശ്രീധരനും സിപിഎമ്മും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടാണ് പി മോഹനന്‍ കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടത്'-എന്നാണ് സുധാകരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More