തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്. നാളെയാണ് രാഹുല്‍ ഗുജറാത്തിലെത്തുക. 21-നും 22-നും സൂറത്തിലും രാജ്‌കോട്ടിലുമായി നടക്കുന്ന റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാല്‍ രാഹുല്‍ ഇതുവരെ ഗുജറാത്തില്‍ എത്തിയിരുന്നില്ല. ഗുജറാത്തില്‍ ആംആദ്മി പ്രഖ്യാപനങ്ങള്‍കൊണ്ടും പ്രചാരണങ്ങള്‍കൊണ്ടും വലിയ മുന്നേറ്റം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നത്. 

രാഹുല്‍ ഗുജറാത്തിലായതിനാല്‍ നവംബര്‍ 21-നും 22-നും ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമ ദിനമാണ്. ഹിമാചല്‍ പ്രദേശില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കായിരുന്നു ഹിമാചലിന്റെ ചുമതല. ഭാരത് ജോഡോ യാത്ര തുടങ്ങുന്നതിനുമുന്‍പ് സെപ്റ്റംബര്‍ ആദ്യവാരം രാഹുല്‍ ഗാന്ധി ഗുജറാത്തിലുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ആ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. 77 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് നേടിയത്. 1985-ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസിന് അത്രയധികം സീറ്റുകള്‍ ലഭിച്ചത്. ബിജെപിയുടെ സീറ്റുനില നൂറുകടക്കാതെ പിടിച്ചുനിര്‍ത്താനായതും നേട്ടമായിരുന്നു. ഡിസംബര്‍ 1, 5 തിയതികളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More