പുരാതന ഇന്ത്യയിലെ ജാതി ഉച്ചനീചത്വത്തെ വെള്ളപൂശാനുള്ള യു ജി സി ശ്രമം പരിഹാസ്യം - സിപിഎം

പുരാതന ഇന്ത്യയിലെ ജാതി ഉച്ചനീചത്വത്തെ വെള്ളപൂശാനുള്ള യു ജി സി ശ്രമം പരിഹാസ്യമാണെന്ന് സിപിഎം. ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത്‌ ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ എം ജഗദേഷ്‌കുമാർ ഗവർണർമാർക്ക്‌ എഴുതിയ കത്ത്‌ പിൻവലിക്കണം. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്‌. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ്‌ ഈ നിലപാടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന 

ഖാപ്‌ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത്‌ ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർഥികളെ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുജിസി ചെയർമാൻ എം ജഗദേഷ്‌കുമാർ ഗവർണർമാർക്ക്‌ എഴുതിയ കത്ത്‌ പിൻവലിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനും പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്കും  എതിരാണ്‌ ചെയർമാന്റെ നടപടി. 

ഭരണഘടനാദിനമായ നവംബർ 26ന്‌ ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്‌’ എന്ന വിഷയത്തിൽ 90 സർവകലാശാലയിലായി 90 പ്രഭാഷണമാണ്‌ യുജിസി ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നും യുജിസി ചെയർമാൻ അവകാശപ്പെട്ടത് പരിഹാസ്യമാണ്‌. ‘വർണാശ്രമ’വും ജാതി അധിഷ്‌ഠിതമായ സാമൂഹിക ഉച്ചനീചത്വവും നിലനിന്ന ഇന്ത്യൻ യാഥാർഥ്യത്തെ മറച്ചുവയ്‌ക്കുന്നതാണ്‌ ഈ നിലപാട്‌.

യുജിസി ചെയർമാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ, ആർഎസ്‌എസും -ബിജെപിയും നിയമിച്ച ഗവർണർമാരെ നേരിട്ട്‌ സമീപിച്ചത്‌ അദ്ദേഹത്തിന്റെ അജൻഡ മുന്നോട്ട്‌ കൊണ്ടുപോകാനാണ്‌. ശാസ്‌ത്രീയചിന്തയും യുക്തിയും നശിപ്പിക്കാനും ഭരണഘടനയുടെ അടിത്തറ തകർക്കാനുമാണ്‌ ദേശീയ വിദ്യാഭ്യാസനയം വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാകുന്നു. യുജിസിയുടെ ഈ നീക്കത്തിന്‌ ഉടൻ  തടയിടാൻ ജനാധിപത്യബോധമുള്ളവർ മുന്നോട്ടുവരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 2 hours ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 3 hours ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 1 day ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 1 day ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More