കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ കാവി പെയിന്‍റ് അടിക്കാനുള്ള നീക്കം വിവാദത്തില്‍

ബംഗളുരു: ബിജെപി ഭരിക്കുന്ന കര്‍ണാടക സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളിലെ ക്ലാസ് മുറികളില്‍ കാവി നിറം പൂശാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായി. എണ്ണായിരം സ്കൂളുകളിലെ ക്ലാസ് മുറികള്‍ക്ക് കാവി പെയിന്‍റ് അടിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ബി സി  നാഗേഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കുല്‍ബര്‍ഗിയില്‍ ഒരു എഡൃൂക്കേഷണല്‍ സൊസൈറ്റിയുടെ ആഘോഷപരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിവേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്കൂളുകള്‍ നിര്‍മ്മിച്ചത് എന്നും സ്വാമി വിവേകാനന്ദന്‍ ധരിച്ചിരുന്നത് കാവി നിരത്തിലുള്ള വസ്ത്രമായതിനാലാണ് ഈ നിറം ക്ലാസ് മുറികള്‍ക്ക് നല്‍കുന്നത് എന്നുമാണ് ബിജെപിയുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത് എന്നും നികുതിദായകരുടെ കാശുകൊണ്ട് നടത്തുന്ന പൊതുവിദ്യാലയങ്ങള്‍ ഒരു വിഭാഗത്തിന്റെതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വിദ്യാഭ്യാസത്തെ മതവത്കരികാനുള്ള സ്വീകാര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. 

''നമ്മുടെ ദേശീയ പതാകയില്‍ കാവിയുണ്ട്. എന്തിനാണ് കാവികണ്ട് അവര്‍ ദേഷ്യപ്പെടുന്നത്. സ്വാമി വിവേകാനന്ദന്റെ പേരില്‍ പണിത കെട്ടിടങ്ങളാണ് അത്. അദ്ദേഹം കാവി തലപ്പാവ് ധരിക്കാറുണ്ടായിരുന്നു. വിവേക എന്നാല്‍ എല്ലാവര്ക്കും വിദ്യാഭ്യാസം എന്നാണ് അര്‍ഥം''-സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. നിലവിലുള്ള സ്കൂളുകളുടെ നവീകരണത്തിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമാണ് വിവേകാ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്.  

Contact the author

National

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More