ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കി നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധി ചെയ്തു- കെ സുധാകരന്‍ വീണ്ടും

കണ്ണൂര്‍: ശിശുദിനത്തോടനുബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജാനാധിപത്യ ബോധത്തെ വാഴ്ത്തുന്നതിനിടയിലാണ് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസംഗം നെഹ്‌റു വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായിത്തീര്‍ന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്ന് അമര്‍ത്തിപ്പറഞ്ഞ സുധാകരന്‍ അതിനുദാഹരണമായി ഡോ. ബി ആര്‍ അംബേദ്‌കറെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും പ്രതിക്ഷത്തിന് ആള്‍ബലമില്ലാഞ്ഞിട്ടും എ കെ ജിയെ പ്രതിപക്ഷ നേതാവാക്കിയതും എടുത്തുപറഞ്ഞു. ഇക്കൂട്ടത്തിലാണ് ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിയതും അങ്ങനെ വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തതും മഹത്തായ കാര്യമായി കെ സുധാകരന്‍ എടുത്തുകാട്ടിയത്. 

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവോഥ്താന സദസ്സില്‍ കെ സുധാകരന്‍ നടത്തിയ പ്രസംഗത്തിന്റെ വിവാദ ഭാഗം: " രാജ്യത്തെ നിയമമന്ത്രിയായി അംബേദ്‌കറെ വെക്കാന്‍ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. ആര്‍ എസ് എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്സ് !, വര്‍ഗ്ഗീയ ഫാസിസത്തോടുപോലും സന്ധിചെയ്യാന്‍ മനസ്സുകാണിച്ച അദ്ദേഹത്തിന്‍റെ വലിയ മനസ്സ് ! പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ലാ നെഹ്രുവിന്റെ കാലത്ത്. പ്രതിപക്ഷത്തിന് അംഗസംഖ്യയുള്ള ഒരു പ്രതിപക്ഷവുമില്ല ഇന്ത്യാരാജ്യത്ത്. അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്‍റെ നേതാവ് ശ്രീ എ കെ ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തിയ ജനാധിപത്യബോധം! ഉദാത്തമായ, ഉയര്‍ന്ന, മൂല്യാധിഷ്ടിതമായ ജനാധിപത്യബോധം! വിമര്‍ശിക്കാന്‍ ആള് വേണമെന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്...."

കണ്ണൂരില്‍ സിപിഎമ്മില്‍നിന്ന് ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസാണ് എന്ന പ്രസ്താവന വിവാദമായി കത്തിനില്‍ക്കുമ്പോഴാണ് പുതിയ വിവാദ പ്രസ്താവനയുമായി സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. ആര്‍ എസ് എസിന് അനുകൂലമായോ അവരോട് മൃദുസമീപനം പുലര്‍ത്തിയോ സുധാകരന്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയിരിക്കുക്കുകയാണ്. എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകും എന്ന പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കി എന്ന പ്രസ്താവനക്കെതിരെ ലീഗ് നേതാവ് എം കെ മുനീര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ യു ഡി എഫിലെ രണ്ടാം കക്ഷിയായ ലീഗിന്‍റെ  ഉന്നതാധികാര സമിതിയും വിളിച്ചുചേര്‍ത്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More