ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടാത്ത നടപടി നിരാശയുണ്ടാക്കുന്നു- പാര്‍വതി തിരുവോത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത്. എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ക്ക് കാലം താമസം നേരിടുമ്പോള്‍ നിരാശ തോന്നുന്നുവെന്നും പാര്‍വതി പറഞ്ഞു. ഏഷ്യനെറ്റ് ചാനലിനോടായിരുന്നു പാര്‍വതിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും ഉത്തരം ലഭിക്കുന്നതുവരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും നടി പറഞ്ഞു. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഒറ്റപ്പെട്ട ശബ്ദമായി തങ്ങളെ ആരും കണക്കാക്കേണ്ടതില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ് ഐ എ എസ് ഉദ്യോഗസ്ഥ വത്സലകുമാരിയും, പ്രമുഖ നടി ശാരദയും അംഗങ്ങളായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്. പേര് വെളിപ്പെടുത്താതെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയില്‍ നടക്കുന്ന വിവിധ തരത്തിലുള്ള ചൂഷണത്തെക്കുറിച്ച് കമ്മീഷന് മുന്‍പില്‍ തുറന്നു പറഞ്ഞത്. 300 പേജുള്ള റിപ്പോര്‍ട്ടിനോടൊപ്പം നിരവധി ഓഡിയോ വീഡിയോ തെളിവുകളുമുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More