ബിജു പ്രഭാകറിനെ കെ എസ് ആര്‍ ടി സിയുടെ എം ഡി സ്ഥാനത്ത് നിന്ന് നീക്കണം- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ എം ഡി ചുമതലയില്‍ നിന്നും ബിജു പ്രഭാകറിനെ നീക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖല സ്വകാര്യവത്ക്കരണത്തെ അംഗീകരിക്കുന്ന ആളാണ് ബിജു പ്രഭാകറെന്നും അത് എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നയമല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ബിജു പ്രഭാകറിന്‍റെത് അച്ചടക്ക ലംഘനമാണ്, കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്. അത് അംഗീകരിക്കാന്‍ സാധിക്കില്ല- കാനം കൂട്ടിച്ചേര്‍ത്തു. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു കാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കൊവിഡ് കാല നിയന്ത്രണങ്ങളെ ബിജു പ്രഭാകര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മദ്യശാലകള്‍ അടച്ചിട്ടതിനേയും ബസുകളിലെ നില്പ് യാത്ര നിരോധിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും 20 ലക്ഷം ആളുകളെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തെ അവഗണിച്ചുകൊണ്ട് മെട്രോ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നതെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More