സത്യവുമായി പുലബന്ധംപോലുമില്ലാത്ത വ്യാജവാർത്ത; 'ദ കേരള സ്റ്റോറി'ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ്

കേരളത്തില്‍ നിന്നും മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്ന് പ്രചരിപ്പിക്കുന്ന 'ദ കേരള സ്റ്റോറി' സിനിമയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാൻ വേണ്ടിമാത്രമല്ല  മറിച്ച് സമുദായങ്ങൾക്കിടയിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും. സിനിമക്കെതിരെ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുസമീപനമാണിത്. കേരളത്തിൽ ആരും ബിജെപിയുടെ ചാക്കിൽക്കയറാൻ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ ക‍ഴിയില്ലെന്ന് അവർക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവർണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങൾ ബിജെപി കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത് . സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചും നുണകൾ നിർമ്മിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.

‘The Kerala Story’ എന്ന പേരിൽ ഒരു സിനിമയുടെ ടീസർ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സമൂഹികമാധ്യമ അക്കൗണ്ടുകൾ ഇത് ആഘോഷപൂർവ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാർത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാൻ വേണ്ടിമാത്രമല്ല  മറിച്ച് സമുദായങ്ങൾക്കിടയിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കാൻ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും.

ഉത്തർപ്രദേശിലെ സർവ്വകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ എൻ ബാലഗോപാലനിലുള്ള ‘പ്രീതി’ പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതിർന്നത്. എന്നാൽ, ഒരു സംസ്ഥാനത്തെ അവഹേ‍ളിക്കാനും വർഗ്ഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള ‘The Kerala Story’യെക്കുറിച്ചൊന്നും ഗവർണർക്ക് മിണ്ടാട്ടമില്ല.

ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാൽ, ആവിഷ്കാരത്തിന്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകൾ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്. ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കിൽ ഈ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ഐഎസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങൾ പാർലമെന്റിൽ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറിൽ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണംപോലും വെളിപ്പെടുത്തിയിട്ടില്ല.

സിനിമാ ടീസറിന്റെ പശ്ചാത്തലത്തിൽ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 5 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More