ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മന്മോഹന് സിംഗിനോട് രാജ്യം കടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ധനമന്ത്രിയായിരിക്കെ ആരംഭിച്ച ഉദാര സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ടാക്സ് ഇന്ത്യ ഓണ്‍ലൈന്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ദരിദ്രരായ ജനങ്ങള്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991-ല്‍ ധനമന്ത്രിയായിരിക്കെ മന്മോഹന് സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്കി. രാജ്യം മന്മോഹന് സിംഗിനോട് കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരം മൂലം ഞാന്‍ മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്ന കാലത്ത് റോഡുകള്‍ നിര്‍മ്മിക്കാനുളള പണം സ്വരൂപിക്കാന്‍ സാധിച്ചിരുന്നു. ഉദാര സാമ്പത്തിക നയം കര്‍ഷകര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കുംവേണ്ടിയാണ്'- നിതിന്‍ ഗഡ്കരി പറഞ്ഞു.