കേരളാ പൊലീസിന് എ കെ ജി സെന്ററിലെ അടിമപ്പണി- വി ഡി സതീശന്‍

തിരുവനന്തപുരം: കേരളാ പൊലീസ് എ കെ ജി സെന്ററിലെ അടിമപ്പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് സേനയെ പൂര്‍ണ്ണമായും എ കെ ജി സെന്ററിന് പണയപ്പെടുത്തിയിരിക്കുകയാണെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസിന്റെ ജോലിയുമായി സിപിഎമ്മും ഡി വൈ എഫ് ഐയും ഇറങ്ങിയിരിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. 

'എസ് ഐയും പൊലീസുകാരനും നോക്കിനില്‍ക്കെയാണ് പ്രിന്‍സിപ്പാളിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. അതില്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ല. മേയര്‍ക്കെതിരെ പ്രതിഷേധിച്ചതിന് കെ എസ് യു പ്രവര്‍ത്തകരെ റോഡിലിട്ട് ചവിട്ടിക്കൂട്ടിയത് ഇതേ പൊലീസ് നോക്കിനില്‍ക്കുമ്പോഴാണ്. പാര്‍ട്ടി തന്നെ കോടതിയും പൊലീസും പബ്ലിക് സര്‍വ്വീസ് കമ്മീഷനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി മാറുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് സര്‍ക്കാരിനെന്നും എല്ലാം പാര്‍ട്ടി അണികള്‍ക്ക് വിട്ടുകൊടുത്ത് മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത പൊലീസുകാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞാലേ അനുസരിക്കൂ എന്ന അവസ്ഥയാണ്'- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More