ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തും- സച്ചിന്‍ പൈലറ്റ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. 'ഹിമാചലില്‍ ഞങ്ങള്‍ വളരെ നല്ല രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കരുതുന്നത്. ഹിമാചലില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ അവര്‍ തൃപ്തരല്ല. കോണ്‍ഗ്രസ് ഇവിടെ അധികാരത്തില്‍ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്'-സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്തെത്തുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ഹിമാചലിലെത്തും. അദ്ദേഹം രണ്ടുദിവസം പ്രചാരണപരിപാടികളില്‍ പങ്കെടുക്കും. മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ലഭിക്കുന്നതെന്നും ബിജെപി സമ്മര്‍ദ്ദത്തിലായതിനാലാണ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ക്യാംപ് ചെയ്ത് പ്രചരണം നടത്തുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരുലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞിരുന്നു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും നടപ്പിലാക്കിയതുപോലെ പഴയ പെന്‍ഷന്‍ പദ്ധതി ഹിമാചലിലും നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി വാഗ്ദാനം ചെയ്തു. നവംബര്‍ 12-നാണ് ഹിമാചലില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More