'ഗുജറാത്തില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുപോലും കിട്ടില്ല'; വെളള പേപ്പറില്‍ എഴുതി നല്‍കി അരവിന്ദ് കെജ്‌റിവാള്‍

അഹമ്മദാബാദ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും ലഭിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌റിവാള്‍. കോണ്‍ഗ്രസിനെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന് അഞ്ച് സീറ്റുപോലും കിട്ടില്ലെന്ന് പറഞ്ഞ കെജ്‌റിവാള്‍ ഇക്കാര്യം വെളളപ്പേപ്പറില്‍ എഴുതിനല്‍കുകയും ചെയ്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. മുപ്പത് ശതമാനം വോട്ട് വിഹിതം ലഭിക്കില്ലായിരുന്നു. പഞ്ചാബില്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കി. അതുപോലെ ഗുജറാത്തിലും വ്യത്യാസമുണ്ടാവും. കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. അവര്‍ക്ക് സംസ്ഥാനത്ത് ഒന്നുംതന്നെ ചെയ്യാനാവില്ല. ഞങ്ങളാണ് രണ്ടാം സ്ഥാനത്തുളളത്'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മിക്കെതിരെ ഒത്തുകളിക്കുകയാണെന്നും അരവിന്ദ് കെജ്‌റിവാള്‍ ആരോപിച്ചു. ഡിസംബറിലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. എട്ടാം തിയതിയാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 17 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More