നജ്മല്‍ ബാബു: ചില ശിഥില സ്മൃതികള്‍

കോഴിക്കോടിന് 'തനതായ ഒരു മെലഡിയുണ്ട് എന്ന് പറയുമായിരുന്നു സംഗീതജ്ഞനായ ഹരി നാരായണൻ. കോഴിക്കോട് അബ്ദുൽ ഖാദർ, ബാബുരാജ്, ശരത്ചന്ദ്ര മറാട്ടേ, നജ്മൽ ബാബു, കെ.ആർ വേണു, റസാഖ് ഭായ്, സതീഷ് ബാബു, സി.എം വാടിയിൽ, ലീന, സിബില, ഉസ്മാൻ ഭായ്,  ജയപ്രകാശ്... ഭാവ സാന്ദ്രമായ ആ സംഗീതകാലത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ട്. ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന കോഴിക്കോട്ടുകാർ...

"യേ, ദുനിയാ യേ മെഹ്ഫിൽ "

റാഫി സാബിൻ്റെ ആവിശ്രുത ഗാനം പാടി സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ടായിരുന്നു, വേണു, പിതാവിൻ്റെ "പാടാനോർത്തൊരു മധുരിതഗാനം" "താരകമിരുളിൽ മായുകയോ " മെഹ്ദി ഉസ്താദിൻ്റെ ഗസലുകൾ.. ഒക്കെയായിരുന്നു നജ്മലിൻ്റെ പ്രിയ ഗാനങ്ങൾ.

കമ്മത്തി ലൈനിലേയും കുറ്റിച്ചിറയിലേയും തട്ടിൻപുറങ്ങളിൽ നിന്നായിരുന്നു കോഴിക്കോടിൻ്റെ മെലഡി ഒഴുകിപ്പടർന്നത്. മഞ്ചേരിയിലെ തട്ടിൻപുറങ്ങളിൽ നിന്ന് എഴുതിയും പാടിയും ഞങ്ങൾ ഒരുക്കൂട്ടിയ ആൽബമാണ് "ശരറാന്തൽ" ശരറാന്തലിൻ്റെ പ്രകാശനം കോഴിക്കോടായത് യാദൃശ്ചികമല്ല. പ്രകാശന വേദിയിൽ വെച്ച്  നജ്മൽ ബാബുവിനേയും കെ ആർ വേണുവിനേയും ആദരിക്കാനായത് വലിയ ഒരു സൗഭാഗ്യമായെന്ന് ഇപ്പോൾ ഓർത്തു പോവുന്നു..

ഒരു ചിത്രമുണർത്തിയ ശിഥില സ്മൃതികൾ, അത്രമാത്രം. ഇന്ന്, നജ്മൽ ബാബുവിന്റെ വിയോഗദിനം

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Shoukathali VP

Recent Posts

Web Desk 8 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More