ഫ്രാന്‍സില്‍ മരണം 761
പാരീസ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 761 പേരാണ് മരണപ്പെട്ടത്. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 18,681 പേര് മരണപ്പെട്ടു. 1,47,969 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.
ഫ്രാന്‍സില്‍ ഇന്നലെയും ഇന്നുമായി മരണനിരക്കില്‍ പകുതിയോളം എണ്ണത്തിന്റെ കുറവ് ഇന്ന് രേഖപ്പെടുത്തിയത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. കോവിഡ് -19 ബാധിച്ച് ശനിയാഴ്ച 987 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ഞായറാഴ്ച 627 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. 360 ന്റെ കുറവ്. അതേസമയം ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിങ്കളാഴ്ച മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 561 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ബുധനാഴ്ച 762 പേരാണ് മരണപ്പെട്ടത്. അതായത് മരണനിരക്കില്‍ താഴ്ന്നനിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് ഇടയിലാണ് ബുധനാഴ്ചത്തെ ഡാറ്റ വിഘാതമായായിരുന്നു എന്നു കാണാം. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച സ്ഫോടനാത്മകമായി സംഭവിച്ച വന്‍ മരണനിരക്ക്. 1500 നുമുകളില്‍ പോയ വ്യാഴാഴ്ചത്തെ മരണനിരക്കുമായി താരതമ്യപ്പെടുത്തുപ്പോള്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞെങ്കിലും 750 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ബ്രിട്ടനിലെ മരണനിരക്ക്.
രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. ശനിയാഴ്ച 1,24,869 ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. തിങ്കളാഴ്ച അതില്‍ 7,722 ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,32,591ആയിരുന്നു. ബുധനാഴ്ചയാകട്ടെ 1,43,303 ആയി അത് വര്‍ദ്ധിച്ചു. വ്യാഴാഴ്ച മാത്രം അതില്‍ 4,560 ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 1,47,863 ആയിരുന്നു. വെള്ളിയാഴ്ച 17,164 വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,969 ആയി വര്‍ദ്ധിച്ചു.