ഭസ്മാസുരനു വരം കിട്ടിയതുപോലെയാണ് ഗവർണ്ണറുടെ പെരുമാറ്റം - തോമസ്‌ ഐസക്ക്

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. ഭസ്മാസുരനു വരം കിട്ടിയതുപോലെയാണ് ഗവർണ്ണറുടെ പെരുമാറ്റമെന്നും ഒന്നിനു പുറകേ ഒന്നായി പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണ്ണറെ അടുത്തൊരു തിരിച്ചടി കാത്തിരിക്കുകയാണെന്നും തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയെയാണ് തോമസ് ഐസക് വിമർശിച്ചത്. സിസ തോമസിന്‍റെ നിയമനം ചട്ടവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും തോമസ്‌ ഐസക്ക് പറഞ്ഞു. 

ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്ക്കാൻ നോട്ടീസ് അയച്ച ഗവർണ്ണർ സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ചാർജ്ജ് നൽകിയിരിക്കുന്നത് പൂർണ്ണമായും ചട്ടവിരുദ്ധമായിട്ടാണ്. ഒരു സംശയവുംവേണ്ട ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഒന്നിനു പുറകേ ഒന്നായി പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണ്ണറെ അടുത്തൊരു തിരിച്ചടി കാത്തിരിക്കുകയാണെന്ന് തോമസ്‌ ഐസ്ക്ക് ഫേസ്ബുക്കില്‍ കുറിച്ചു. 

യുജിസി റെഗുലേഷനിൽ വൈസ് ചാൻസലർക്കു പകരം താൽക്കാലികമായി ചാർജ്ജ് ആർക്കെങ്കിലും നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സാങ്കേതിക സർവ്വകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവ്വകലാശാലയുടെ പ്രോവൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി – ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ്ജ് കൊടുക്കാൻ. ഗവർണ്ണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ്ജ് കൊടുക്കാൻ തയ്യാറല്ല. അതുകൊണ്ട് സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചു. അതു തള്ളിക്കളഞ്ഞ് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ്ജ് കൊടുക്കാൻ ഏകപക്ഷീയമായി തീരൂമാനിച്ചു. ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിനു നിയമ നിർമ്മാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലായെന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാം. കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും തോമസ്‌ ഐസക്ക് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More