മുംബൈയിൽ ആരോ​ഗ്യ പ്രവർത്തകകരെ കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നു

മുംബൈയിൽ ആരോ​ഗ്യ പ്രവർത്തകകരെ കൂട്ടത്തോടെ കൊവിഡ് രോ​ഗം ബാധിക്കുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 10 റെസിഡന്റ് ഡോക്ടർമാർക്ക്  രോ​ഗം സ്ഥിരീകരിച്ചു. ഇവരിൽ പ്ലാസ്റ്റിക്ക് സർജറി വിഭാ​ഗത്തിലെ മലയാളി ഡോക്ടറും ഉൾപ്പെട്ടതായി സൂചനയുണ്ട്. ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ 9 നേഴ്സ്മാർക്ക് രോ​ഗം ബാധിച്ചു. ഇവരിൽ 3 പേർ മലയാളികളാണ്. ഇടുക്കി മലപ്പുറം സ്വദേശികളാണിവർ. കൂടാതെ ജസ്ലോക്ക് ആശുപത്രിയിൽ 26 പേർക്ക് കൊവിഡ് ബാധിച്ചു. നേരത്തെയും ഇവിടെ മലയാളി ആരോ​ഗ്യ പ്രവർത്തകർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഭാട്ടിയ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 5 നേഴ്സുമാരുടെ പരിശോധനാ ഫലം പൊസിറ്റീവായി. ഇവരിൽ 2 പേർ മലയാളികളാണ്. ഇവിടെ  ചികിത്സയിലുള്ള ഏതാനും പേർക്ക് രോ​ഗം ബേധമായതായി റിപ്പോർട്ടുണ്ട്. പരിശോധന ഫലം പൊസിറ്റീവായ ഭൂരിഭാ​ഗം പേരും നേരത്തെ രോ​ഗ ലക്ഷണം കാണിച്ചിരുന്നില്ല. അനൗദ്യോ​ഗിക കണക്ക് പ്രകാരം  ഇതിനകം മുംബൈയിൽ  നൂറിലധികം നഴ്സ്മാർക്ക് രോ​ഗം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവരിൽ ഭൂരിഭാ​ഗവും മലയാളികളാണ്.

പൂനെ റൂബി ഹാൾ ആശുപത്രിയിലും 6 ആരോ​ഗ്യ പ്രർത്തകർക്ക് വൈറസ് ബാധ കണ്ടെത്തി. നഴ്സുമാർക്കും ഡോക്ടർമാർക്കും കൂട്ടത്തോടെ രോ​ഗം പിടിപെടുന്നത് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനോടകം മുംബൈയിൽ 15 സ്വകാര്യ ആശുപത്രികൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടങ്ങളിൽ നിരീക്ഷണത്തിലുള്ളവരെ മാത്രമാണ് ചികിത്സിക്കുന്നത്. മുംബൈയിൽ കൊവിഡ് രോ​ഗികളെ മാത്രം ചികിത്സിക്കാനായി 3 ആശുപത്രികൾ സജീകരിച്ചിട്ടുണ്ട്. ഇവിടെ രോ​ഗികളുടെ ബാഹുല്യം ആ​രോ​ഗ്യ പ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മുംബൈയിൽ 20 നാവികസേനാ ഉദ്യോ​ഗസ്ഥർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ നാവിക സേനാ ആശുപത്രിയായ ഐഎൻഎച്ചഎസ് അശ്വനിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിൽപ്പെട്ട നാവികർക്കാണ് രോ​ഗബാധ. ഇവർ മുംബൈ തീരത്ത് നങ്കൂരമിട്ട് ഐഎൻഎസ് ആം​ഗ്രേ എന്ന കപ്പലിലാണ് താമസിച്ചിരുന്നത്.  നിരവധി അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമുള്ള ഈ ഡോക് യാർഡിൽ ഉണ്ട്.   വൈറസ് ബാധയെ തുടർന്ന് കപ്പൽ പൂർണമായും ഒഴിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More