എന്റെ സിനിമകളിലൂടെ ഹിന്ദുത്വയെ പ്രോത്സാഹിപ്പിക്കില്ല- പ്രകാശ് രാജ്

ചെന്നൈ: പ്രത്യക്ഷമായും പരോക്ഷമായും ഹിന്ദുത്വ പ്രചരിപ്പിക്കുന്ന സിനിമകള്‍ വര്‍ധിക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ്. ഹിന്ദുത്വ ഉളളടക്കമുളള സിനിമകളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തന്റെ സിനിമകളിലൂടെ അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. നവംബര്‍ പതിനൊന്നിന് റിലീസാവാനിരിക്കുന്ന സ്‌പൈ ത്രില്ലര്‍ മുക്ബീറിന്റെ പ്രമോഷന്റെ ഭാഗമായി ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്റെ പരാമര്‍ശം.

'ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം. ഹിന്ദുത്വ പോലുളള അസംബന്ധങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. മുക്ബീര്‍ അങ്ങനെയുളള ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടെ രാജ്യത്തോടുളള സ്‌നേഹം അവര്‍ക്കിഷ്ടമുളള രീതിയില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്'- പ്രകാശ് രാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

രാജ്യസ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്ന് ചിലര്‍ തീരുമാനിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. 'രാജ്യത്തോടുളള സ്‌നേഹം പലരും പല രീതിയിലാണ് പ്രകടിപ്പിക്കുക. അതെങ്ങനെ വേണം എന്ന് തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ചിലപ്പോള്‍ ഒരു കര്‍ഷകന്‍ കൃഷി ചെയ്താവും ദേശസ്‌നേഹം പ്രകടിപ്പിക്കുക. ഡ്രൈവര്‍ വണ്ടിയോടിക്കുന്നു, പൈലറ്റ് വിമാനം പറത്തുന്നു, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കലാകാരന്മാരുമെല്ലാം അവരുടേതായ രീതിയിലാണ് ദേശസ്‌നേഹം പ്രകടിപ്പിക്കുക. ഇന്ന് ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണ്'-പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 12 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More