കൊറോണ: ചൈനയിലെ മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിക്കും

കൊറോണ വൈറസ് പടന്ന് പിടിച്ച സാഹചര്യത്തിൽ ചൈനയിലെ മുഴുവൻ ഇന്ത്യക്കാരേയും ഒഴിപ്പിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ മാറ്റുക. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തി.

അതേസമയം, ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 3 പേരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരെ  രാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസവും, രണ്ട് പേര്‍ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയില്‍ നിന്ന്  മടങ്ങിയെത്തിയത്. ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് ഡല്‍ഹിയിലെ  രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 16 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More