20 നാവികസേനാ ഉദ്യോ​ഗസ്ഥർക്ക് കൊവിഡ്-19

മുംബൈയിൽ 20 നാവികസേനാ ഉദ്യോ​ഗസ്ഥർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ നാവിക സേനാ ആശുപത്രിയായ ഐഎൻഎച്ചഎസ് അശ്വനിയിൽ പ്രവേശിപ്പിച്ചു. ഇവർ മുംബൈ തീരത്ത് നങ്കൂരമിട്ട് ഐഎൻഎസ് എൻ​ഗ്രേ എന്ന കപ്പലിലാണ് താമസിച്ചിരുന്നത്.  നിരവധി അന്തർവാഹിനികളും യുദ്ധക്കപ്പലുകളുമുള്ള ഈ ഡോക് യാർഡിൽ ഉണ്ട്.  വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിൽപ്പെട്ട നാവികർക്കാണ് രോ​ഗബാധ. 

വൈറസ് ബാധയെ തുടർന്ന് കപ്പൽ പൂർണമായും ഒഴിപ്പിച്ചു. അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. നാവികരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കും. ആദ്യമായാണ് നാവിക സേനയിലുള്ളവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ കരസേനയിലെ ഡോക്ടർമാർക്കും നഴിസിം​ഗ് അസിസ്റ്റന്റിനും ഉൾപ്പെടെ 8 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More