പ്രതിപക്ഷത്ത് നല്ല നേതാക്കളുണ്ട്, പക്ഷേ ഏകോപനമില്ല- മുല്ലപ്പളളി രാമചന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. നല്ല നേതാക്കളാണ് പ്രതിപക്ഷത്തുളളത്. പക്ഷേ അവര്‍ തമ്മില്‍ ഏകോപനമില്ല. പ്രതിപക്ഷത്തുളള നേതാക്കള്‍ അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്'-മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തലുകള്‍ വരുന്നത് ശരിയല്ലെന്നും ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരുമെന്നും മുല്ലപ്പളളി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് താല്‍ക്കാലിക പട്ടികയാണ്. അതിനപ്പുറത്തേക്ക് പ്രാധാന്യമൊന്നും ആ പട്ടികയ്ക്ക് കൊടുക്കേണ്ട. പുതിയ ലിസ്റ്റ് വരുമ്പോള്‍ കേരളത്തിന് കാര്യമായ പരിഗണനയുണ്ടാവും'-മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെട്ട നാല്‍പ്പത്തിയേഴ് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. കേരളത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി, എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരാണ് കമ്മിറ്റിയിലുളളത്. പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ കാലാവധി. അടുത്ത എ ഐ സി സി സമ്മേളനത്തിലാണ് പ്രവര്‍ത്തക സമിതി രൂപീകരിക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More