രണ്ടുമാസത്തോളം ഉള്‍ക്കടലില്‍ കുടുങ്ങിയ റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് രക്ഷപ്പെടുത്തി

രണ്ട് മാസത്തോളം കടലിൽകുടുങ്ങിയ 382 റോഹിംഗ്യൻ അഭയാർഥികളെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശിലെ തീരസംരക്ഷണ സേന. ദിവസങ്ങളോളം മുഴു പട്ടിണി കിടന്ന് രണ്ട് ഡസനിലധികം ആളുകൾ മരിച്ചു. ഒരു അഭയാർഥി ക്യാമ്പിൽനിന്ന്​ ഫെബ്രുവരി പകുതിയോടെയാണ് ഈ സംഘം മലേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. മൂന്നുതവണ അവർ മലേഷ്യയിലെത്തി. എന്നാൽ, ആ അനധികൃത ബോട്ടിനെയും യാത്രക്കാരെയും തീരത്തടുക്കാൻ അവർ സമ്മതിച്ചില്ല. കൊവിഡ് ഭീതി കൂടെ നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ആരും ഒരു കനിവും കാണിച്ചില്ല.

അങ്ങിനെയാണവര്‍ തായ്​ലൻഡിന്‍റെ തീ​രത്തെത്തുന്നത്. സമാനമായ പ്രതികരണമായിരുന്നു അവിടെനിന്നും ലഭിച്ചത്. അതിനിടെ ബോട്ടിലുണ്ടായ ഭക്ഷണവും വെള്ളവും തീര്‍ന്നു. ഇന്ധനവും തീര്‍ന്ന് ഉള്‍ക്കടലില്‍ കുടുങ്ങുകയും ചെയ്തു. ഓരോരുത്തരായി മരിച്ചു വീഴുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിയുമായിരുന്നൊള്ളൂ. എല്ലാം കടലില്‍ അവസാനിക്കും എന്ന ഭീതിക്കിടെയാണ് ബംഗ്ലാദേശിലെ തീരസംരക്ഷണ സേനയുടെ കണ്ണില്‍ അവര്‍ പെടുന്നത്.

2017-ൽ മ്യാൻമർ സൈന്യം നടത്തിയ വംശീയമായ ആക്രമണത്തിൽ ആയിരക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകൾ കൊല്ലപ്പെടുകയും 700,000 ത്തിലധികം പേർ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. 

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More