സ്ത്രീകളെ അപമാനിക്കുന്ന നേതാക്കളുടെ പരാമര്‍ശത്തില്‍ ഖുശ്ബുവിനോട് മാപ്പുപറഞ്ഞ് കനിമൊഴി

ചെന്നൈ: ബിജെപിയുടെ വനിതാ നേതാക്കളെക്കുറിച്ച് ഡിഎംകെ പ്രവര്‍ത്തകന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഡിഎംകെ നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി. സ്ത്രീകളെ അപമാനിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സ്ത്രീ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും താന്‍ മാപ്പുചോദിക്കുകയാണെന്നും കനിമൊഴി ട്വിറ്ററില്‍ കുറിച്ചു. ഡിഎംകെ പ്രവര്‍ത്തകന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടിയെ ചോദ്യംചെയ്തുളള ബിജെപി നേതാവ് ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് കനിമൊഴി മാപ്പുപറഞ്ഞത്.

പുരുഷന്മാര്‍ സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് അവരെ വളര്‍ത്തിയെടുത്ത രീതിയും വളര്‍ന്നുവന്ന ചുറ്റുപാടുമാണ് കാണിക്കുന്നത്. അവര്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തെയാണ് അപമാനിക്കുന്നത്. അവര്‍ സ്വയം കലൈഞ്ജറുടെ അനുയായികളാണെന്ന് അവകാശപ്പെടുന്നു. ഇത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കീഴിലുളള പുതിയ ദ്രാവിഡ മാതൃകയാണോ? എന്നാണ് സ്റ്റാലിനോടും കനിമൊഴിയോടും ചോദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഒരു സ്ത്രീ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത് ഏത് പാര്‍ട്ടിയിലും പദവിയിലും ഉളളവര്‍ പറഞ്ഞാലും ഒരിക്കലും അംഗീകരിക്കാനാവില്ല. എന്റെ നേതാവ് എം കെ സ്റ്റാലിനും ഡിഎംകെയും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ല. അതിനാല്‍ ഞാന്‍ പരസ്യമായി മാപ്പുപറയുന്നു'-കനിമൊഴി ട്വീറ്റ് ചെയ്തു. അടുത്തിടെയായി നിരവധി ഡിഎംകെ നേതാക്കളാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുകയാണെന്നും ചിലരുടെ പെരുമാറ്റം മൂലം പാര്‍ട്ടി പരിഹാസത്തിന് പാത്രമാവുകയാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതികരിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More