കൊച്ചി: ആദ്യദിനത്തില്‍ മികച്ച പ്രതികരണവുമായി 'കുമാരി'. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സുരഭി എന്നിവരുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ കഥക്ക് പുറമേ മികച്ച ദൃശ്യാനുഭവമാണ് സിനിമ ഒരുക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. മലയാള സിനിമയില്‍ വലിയ കണ്ടുപരിചയമില്ലാത്ത മേക്കിംഗ് രീതിയാണ് കഥപറയാന്‍ സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലറാണ് ഒരുക്കിയിരിക്കുന്നത്. സിനിമ റിലീസായ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയ്ക്ക് സാമ്പത്തിക വിജയം നേടാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുമാരി മികച്ചയൊരു തിയേറ്റര്‍ അനുഭവമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും അഭിപ്രായപ്പെട്ടിരുന്നു. ഒന്നരവര്‍ഷം മുന്‍പാണ് തന്‍റെ സുഹൃത്തും നിര്‍മ്മാതാവുമായ നിര്‍മ്മല്‍ സഹദേവ് വീട്ടില്‍ വന്ന് മൂന്ന് കഥകള്‍ പറഞ്ഞത്. അതില്‍ തനിക്ക് താത്പര്യം തോന്നിയ കഥയാണ് നാളെ നിങ്ങള്‍ക്ക് മുന്‍പിലെത്തുന്ന കുമാരി. ഈ സിനിമ ചെയ്യാന്‍ ചെയ്യാന്‍ നിര്‍മ്മലിനെ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് താനാണ്. അതിനുപിന്നിലെ കാരണം ആ ടീസറില്‍ പറഞ്ഞ വാചകമാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കുമാരി'യുടെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.