വയനാട്ടിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ കത്ത്. ജില്ലയിലെ വിവിധ ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും ആക്രമണവും വര്‍ധിച്ചുവരുന്നത് ഭീതിജനകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുളള സംഘര്‍ഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിച്ച് സ്വൈര്യജീവിതം ഉറപ്പാക്കുന്നതിനും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു. 

'വയനാട് നെന്മേനി പഞ്ചായത്തിലെ ചീരാലിലും മീനങ്ങാടി, മുളളന്‍കൊല്ലി, പുല്‍പ്പളളി പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും വളര്‍ത്തുമൃഗങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ബീനാച്ചി എസ്‌റ്റേറ്റില്‍ കടുവയുള്‍പ്പെടെയുളള വന്യജീവികള്‍ സ്വൈര്യവിഹാരം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ ലഭിച്ചു. ദേശീയപാതയോരത്ത് ജനവാസ മേഖലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും അതുപോലുളള തോട്ടങ്ങളില്‍നിന്നും വന്യജീവികള്‍ക്ക് എളുപ്പം ജനവാസ കേന്ദ്രങ്ങളിലെത്താന്‍ സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി എന്ന നിലയില്‍, ബീനാച്ചിയിലെ അടിക്കാടുകളും പുല്ലും ഉടനടി നീക്കം ചെയ്യുകയും വസ്തുവിന് ചുറ്റും പതിനഞ്ചടി ഉയരത്തില്‍ ഉയരത്തില്‍ ഇരുമ്പുവേലി സ്ഥാപിക്കുന്നതുമുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണം' മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More