മോദിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ -അശോക്‌ ഗെഹ്ലോട്ട്

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വെല്ലുവിളി ഉയര്‍ത്താന്‍രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ അവസാനനിമിഷം വരെ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം തയ്യാറായില്ലെന്നും അശോക്‌ ഗെഹ്ലോട്ട് പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ ചുമതലയേറ്റെടുത്തതിനുപിന്നാലെയാണ് അശോക്‌ ഗെഹ്ലോട്ട് ഇക്കാര്യം പറഞ്ഞത്. 

'ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമാണ് ബിജെപിക്കും മോദിക്കും വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹം പാര്‍ട്ടിയുടെ ചുമതലയേറ്റെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അവസാനനിമിഷവരെ ശ്രമിച്ചു. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറമേനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ന് കോണ്‍ഗ്രസിന് ഒരു പുതിയ തുടക്കമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാവിധാശംസകളും നേരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കും' - അശോക്‌ ഗെഹ്ലോട്ട് പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റത്. എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി. തുടര്‍ന്നാണ് ഖാര്‍ഗെ സോണിയാ ഗാന്ധിയില്‍നിന്ന് അധികാരമേറ്റത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More