സ്വപ്‌നയുടെ വീട്ടില്‍ പോയത് ചായ കുടിക്കാന്‍- കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങള്‍ തളളി മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍. സ്വപ്‌ന ഇതിനുമുന്‍പും പലരെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പത്മവ്യൂഹത്തിലാണ് അവരെന്നും കടകംപളളി പറഞ്ഞു. പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനായി രാമപുരത്തെത്തിയപ്പോള്‍ സംഘാടകര്‍ നിര്‍ബന്ധിച്ചതിനാല്‍ സ്വപ്‌നയുടെ വീട്ടില്‍ പോയെന്നും ചായ കുടിക്കാനാണ് രാമപുരത്തുളള അവരുടെ വീട്ടിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

'സ്വപ്‌ന പറയുന്നത് ഞാന്‍ അവരുടെ വീട്ടില്‍ പോയി എന്നാണ്. രാമപുരത്താണ് അവരുടെ വീട്. മന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനായി രാമപുരത്ത് പോയിരുന്നു. ഉദ്ഘാടനത്തിനുശേഷം സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഒരു വീട്ടിലേക്ക് ചായ കുടിക്കാന്‍ കയറിയത്. അത് സ്വപ്‌നയുടെ വീടാണെന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത്. ഫോട്ടോ എടുക്കുമ്പോള്‍ അവരുടെ തോളില്‍ കയ്യിട്ടു എന്നൊക്കെയാണ് ആരോപണം. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? ഞാന്‍ അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടില്ല'-കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം നേതാക്കളായ കടകംപളളി സുരേന്ദ്രന്‍, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചിരുന്നു എന്നാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്. കടകംപളളി സുരേന്ദ്രന്‍ ലൈംഗികച്ചുവയുളള മെസേജുകള്‍ അയച്ചു, ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. പി ശ്രീരാമകൃഷ്ണന്‍ ഐ ലവ് യു മെസേജ് അയച്ചു. റൂമിലേക്കും വീട്ടിലേക്കും ക്ഷണിച്ചു. തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു എന്നാണ് സ്വപ്‌ന ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 20 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More