ഡല്‍ഹി: ഒക്ടോബര്‍ 24-ന് ശേഷം പഴയ ഐഫോണില്‍ വാട്സ് ആപ്പ് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ് ആപ്പ് പ്രവര്‍ത്തിക്കാതിരിക്കുക. പലര്‍ക്കും ഇപ്പോള്‍ത്തന്നെ വാട്സാപ് ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകള്‍ അപ്ഡേറ്റു ചെയ്താല്‍ മതിയാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഐ ഫോണ്‍ 12 മുതലുള്ള ഫോണില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. സെറ്റിങ്സ് - ജനറല്‍ - സോഫ്റ്റ്വെയര് അപ്ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്വെയര് അപ്ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ ഫോണില്‍ വീണ്ടും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, വാട്സ്ആപ്പ് മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാനും പോരായ്മകള്‍ പരിഹരിക്കാനും വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെഭാഗമായി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നിങ്ങള്‍ ഒരാള്‍ക്ക് അയക്കുന്ന സന്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചാല്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ അയക്കുന്ന സന്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടായാല്‍ അത് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ശ്രദ്ധേയമാകുന്നത്.