ഗീതു മോഹന്‍ദാസ് എനിക്കെതിരെ പ്രവര്‍ത്തിച്ചു; ആരോപണവുമായി 'പടവെട്ട്' സംവിധായകന്‍

കൊച്ചി: സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ ആരോപണവുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗീതു മോഹന്‍ദാസിനെതിരെ ലിജു കൃഷണ രംഗത്തെത്തിയത്.  സിനിമയുടെ കഥ കേട്ട ഗീതു മോഹന്‍ദാസ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത്  തന്നോട് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയില്‍ അത്തരമൊരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവരെ അറിയിക്കുകയായിരുന്നുവെന്നും ലിജു കൃഷണ മാധ്യമങ്ങളോട് പറഞ്ഞു. 

കഥയില്‍ തിരുത്തലുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന എന്റെ നിലപാട് അവരുടെ ഈഗോയെ ബാധിച്ചു. നവാഗതനായ എന്നെ സിനിമാമേഖലയില്‍ നിന്നും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ എന്റെ പേര് സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന് അവര്‍ വാശി പിടിച്ചു. ഇതിനായി നിര്‍മ്മാതക്കള്‍ക്ക്‌ നിരന്തരം അവര്‍ മെയില്‍ അയച്ചിരുന്നു. ദേശിയ തലത്തിലുള്ള നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് വരെ പരാതി അയച്ചിരുന്നു. എന്നാല്‍ നിവിന്‍ പോളിയും സഹ നിര്‍മ്മാതാവായ സണ്ണി വെയിനും എനിക്കൊപ്പം നിന്നതുകൊണ്ടാണ്‌ ഗീതുമോഹന്‍ദാസിന്‍റെ നീക്കം നടക്കാതെ പോയത് - ലിജു കൃഷണ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി നല്‍കിയ ലൈംഗീക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ലിജു  കൃഷണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗീക പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലിജു കൃഷണയെ സിനിമയില്‍ നിന്ന് വിലക്കണമെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി നായകനായെത്തിയ പടവെട്ട് തിയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More