സ്പ്രിങ്ക്ളര്‍: ദുരൂഹത, മറുപടിയില്‍ അവ്യക്തത - ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട കരാറില്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ അവ്യക്തതയുണ്ടെന്നും അത് സംശയമുണ്ടാക്കുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു കരാര്‍ അമേരിക്കന്‍ കമ്പനിയുമായി ഒപ്പിടാന്‍ സാധ്യമല്ല. സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ടുപോയ സ്പ്രിങ്ക്ളര്‍ കമ്പനിയുടെ നിലപാടും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More