പൊലീസ് ജനങ്ങളെ തല്ലണം എന്നതല്ല സര്‍ക്കാര്‍ നയം- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പൊലീസ് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് പൊതുജനങ്ങളെ തല്ലണം എന്നതല്ല സര്‍ക്കാരിന്റെ നയമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ച്ച അംഗീകരിക്കില്ലെന്ന് പറഞ്ഞ കാനം, കിളികൊല്ലൂരില്‍ യുവാക്കളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐയും പൊലീസിന്റെ അതിക്രമങ്ങളെ അപലപിച്ച് രംഗത്തെത്തി. കേരളാ പൊലീസില്‍ ക്രിമിനലുകളുണ്ടെന്നതിന്റെ തെളിവാണ് കിളികൊല്ലൂരിലെ ക്രൂരമര്‍ദ്ദനമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നയമല്ലെന്നും ഡി വൈ എഫ് ഐ  സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് വിഘ്‌നേഷും സൈനികനായ സഹോദരന്‍ വിഷ്ണുവും പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരകളായത്. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. ആരോപണവിധേയരായ മറ്റ് പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. 

അതേസമയം, കേരളത്തിലേത് ലോകോത്തര നിലവാരമുളള പൊലീസാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പൊലീസിന്റെ നടപടികളില്‍ പ്രശ്‌നമുണ്ടെങ്കില്‍ തിരുത്തുമെന്നും തെറ്റായ പ്രവണതകളുണ്ടായാല്‍ നടപടിയെടുക്കുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More