ജനപ്രിയ അപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ്ആപ്പ്. അതുകൊണ്ട് തന്നെ മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നിങ്ങള്‍ ഒരാള്‍ക്ക് അയക്കുന്ന സന്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചാല്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. നിലവില്‍ അയക്കുന്ന സന്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിഴവുകളുണ്ടായാല്‍ അത് ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ശ്രദ്ധേയമാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിശ്ചിത സമയപരിധിയില്‍ മാത്രമേ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്സ്ആപ്പ് എഡിറ്റിംഗ് സമയവും വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാട്ട്സ്ആപ്പ് ബീറ്റ 2.22.22.14 ഇത് ബീറ്റയില്‍ എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, നിങ്ങള്‍ സന്ദേശം അയക്കുന്ന ആള് ഓണ്‍ലൈനിലുണ്ടെങ്കില്‍ സന്ദേശം അയച്ച സമയം കാണിക്കുന്നതിനരികില് തന്നെ എഡിറ്റ് ചെയ്തുവെന്നും കാണിക്കും. എന്നാല്‍ സന്ദേശം എഡിറ്റ് ചെയ്യുമ്പോള്‍ അത് ലഭിച്ചയാള്‍ ഓഫ്ലൈനാണെങ്കിൽ എന്താണ് സംഭവിക്കുകയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.