യുവനേതാക്കള്‍ക്ക് ക്ഷമ വേണം, സമയമാവുമ്പോള്‍ അവസരങ്ങള്‍ ലഭിക്കും- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: അനുഭവ സമ്പത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. യുവ നേതാക്കള്‍ ക്ഷമയോടെയിരിക്കണമെന്നും സമയമാവുമ്പോള്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം രാജസ്ഥാന്‍ പിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസിലുളള യുവ നേതാക്കള്‍ ഇനിയും കഠിനാധ്വാനം ചെയ്യണം. സമയമാവുമ്പോള്‍ മറ്റ് നേതാക്കള്‍ക്ക് ലഭിക്കുന്നതുപോലെ അവര്‍ക്കും അവസരം ലഭിക്കും. അനുഭവ സമ്പത്താണ് ഏറ്റവും വലുത്. ചെറുപ്പക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യാന്‍ കഴിയും. എന്നാല്‍ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ആകട്ടെ, അനുഭവ പരിചയത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല'- അശോക് ഗെഹ്ലോട്ട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ആര്‍ പി എന്‍ സിംഗുമെല്ലാം അവസരവാദികളാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. 'അവര്‍ ചെറുപ്രായത്തില്‍ തന്നെ കേന്ദ്രമന്ത്രിമാരായി എന്നാല്‍ ഒരു കഷ്ടപ്പാടുമില്ലാതെയാണ് അവര്‍ ആ സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് വെല്ലുവിളികള്‍ നേരിട്ടപ്പോള്‍, തെരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോള്‍ ഞങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. നല്ല നാളുകള്‍ വരുമ്പോള്‍ അവസരങ്ങള്‍ കഷ്ടപ്പെടുന്നവരെ തേടിയെത്തും. ഇത് പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സമയമാണ്. അപ്പോള്‍ നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് യുവ നേതാക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നവര്‍ക്ക് എന്റെ ആശംസകള്‍'-അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More