ലിംഗ നീതി ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍നിന്നാണ്- പി കെ ഫിറോസ്

ലിംഗ നീതി ആരംഭിക്കേണ്ടത് വീടുകളില്‍നിന്നാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചുതന്നെ ഭക്ഷണം പാകം ചെയ്യാന്‍ പഠിപ്പിച്ചുതുടങ്ങണമെന്നും അവിടെ നിന്നാണ് ലിംഗ നീതി ആരംഭിക്കേണ്ടതെന്നും പി കെ ഫിറോസ് പറഞ്ഞു. ഓരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും വീട്ടില്‍നിന്ന് ലിംഗനീതി ആരംഭിക്കാനുളള പരിശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പി കെ ഫിറോസിന്റെ വാക്കുകള്‍

ലിംഗ നീതി ആരംഭിക്കേണ്ടത് വീട്ടില്‍നിന്നാണ്. നിങ്ങളെന്നോട് യോജിക്കുമോ എന്നറിയില്ല. നമ്മള്‍ ആണുങ്ങളെ വീട്ടില്‍ ചെറുപ്പകാലത്ത് ഉമ്മ ഭക്ഷണം പാകംചെയ്യാന്‍ പഠിപ്പിക്കില്ല. വേറെ ഏതോ ഒരു വീട്ടില്‍ നമുക്ക് ഭക്ഷണം പാചകം ചെയ്തുതരാനായി ഒരാള്‍ തയാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിശ്വാസത്തിലാണ് നമ്മളെ അവരത് പഠിപ്പിക്കാത്തത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഭക്ഷണം പാചകം ചെയ്ത് പഠിപ്പിച്ചുതുടങ്ങണം. അവിടെനിന്നാണ് ലിംഗനീതി ആരംഭിക്കേണ്ടത്. വിവേചനമുണ്ടാവരുത്. പ്രവാചകന്‍ പഠിപ്പിച്ച മാതൃകയാണത്.

എസ് എഫ് ഐയും ഡി വൈ എഫ് ഐയും സിപിഎമ്മും പോസ്റ്ററുകളില്‍ പറയുന്നതല്ല ജെന്‍ഡര്‍ ന്യൂട്രാലിറ്റി. നമ്മുടെ വീട്ടില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെന്ന് കരുതുക. ആണ്‍കുട്ടി കരഞ്ഞാല്‍ നമ്മളെന്താണ് ചെയ്യൂക ? 'എന്താടോ പെണ്‍കുട്ടികളെപ്പോലെ കരയുകയാണോ' എന്ന് ചോദിക്കില്ലേ?  അപ്പോള്‍ രണ്ടുപേര്‍ക്കും നാം രണ്ട് സന്ദേശങ്ങളാണ് കൊടുക്കുന്നത്. ഒന്ന് കരയേണ്ടവര്‍ പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളോ ? കരയേണ്ടവരല്ല. 

വീട്ടിനകത്തുളള ചെറിയ സംഭാഷണങ്ങളില്‍നിന്നാണ് നാം ലിംഗ നീതി ആരംഭിക്കേണ്ടത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എനിക്കും ബാധകമാണ്. നമ്മള്‍ വീടുകളില്‍നിന്ന് ആരംഭിക്കണം. ഇത് സംഘടനാപരമായ തീരുമാനമൊന്നുമല്ല, ഞാന്‍ വ്യക്തിപരമായി ആവശ്യപ്പെടുകയാണ്. യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരെന്ന നിലയ്ക്ക്, ഇത്രയേറേ പെണ്‍കുട്ടികളെ കൈപിടിച്ചുയര്‍ത്തിയ ഒരു പാര്‍ട്ടിയെന്ന നിലയ്ക്ക്, യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടിനകത്തുനിന്ന് ലിംഗ നീതി ആരംഭിക്കാനുളള പരിശ്രമങ്ങളുണ്ടാവണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 17 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More